Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Court

Ernakulam

മൂ​വാ​റ്റു​പു​ഴ​യി​ല്‍ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ കോ​ട​തി ഇ​ന്ന് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും

മൂ​വാ​റ്റു​പു​ഴ : മൂ​വാ​റ്റു​പു​ഴ​യി​ല്‍ പു​തു​താ​യി അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ കോ​ട​തി ഇ​ന്നു മു​ത​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. കോ​ട​തി​യു​ടെ ഉ​ദ്ഘാ​ട​നം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഹൈ​ക്കോ​ട​തി ജ​ഡ്ജി സ​തീ​ഷ് നൈ​നാ​ന്‍ നി​ര്‍​വ​ഹി​ക്കും. ച​ട​ങ്ങി​ല്‍ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സി.​കെ. ആ​രി​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ലാ ജ​ഡ്ജി കെ.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ക്കും. മൂ​വാ​റ്റു​പു​ഴ എം​എ​സി​റ്റി ജ​ഡ്ജി കെ.​എ​ന്‍. ഹ​രി​കു​മാ​ര്‍, ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ​ല്‍.​എ. അ​ജി​ത്, മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യ വ​ര്‍​ഗീ​സ് മാ​ത്യു, പോ​ള്‍ ജോ​സ​ഫ്, തോ​മ​സ് ജോ​ണ്‍, എ​ന്‍. ര​മേ​ശ്, എം. ​ജ​യ​ലാ​ല്‍, എ​ന്‍.​പി. ത​ങ്ക​ച്ച​ന്‍, തോ​മ​സ് അ​ധി​കാ​രം, ജോ​സ് വ​ര്‍​ഗീ​സ്, ഷൈ​ന്‍ ജേ​ക്ക​ബ്, ജി. ​സു​രേ​ഷ്, ജോ​ഷി ജോ​സ​ഫ്, ഏ​ബ്ര​ഹാം ജോ​സ​ഫ്, വി​ജു ച​ക്കാ​ല​ക്ക​ല്‍, ട്ര​ഷ​റ​ര്‍ സി.​പി. മ​ഹേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

പു​തി​യ കോ​ട​തി അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ന്‍​സ് കോ​ട​തി ന​മ്പ​ര്‍ 2 എ​ന്ന് അ​റി​യ​പ്പെ​ടും. ഇ​തോ​ടെ മൂ​വാ​റ്റു​പു​ഴ​യി​ല്‍ അ​ഞ്ച് ജി​ല്ലാ കോ​ട​തി ഉ​ള്‍​പ്പെ​ടെ ഒ​മ്പ​ത് കോ​ട​തി​ക​ളാ​കും.

Kerala

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സ്: രാ​ഹു​ൽ ഈ​ശ്വ​ർ ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പീ​ഡ​ന​പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ ന​വ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ രാ​ഹു​ൽ ഈ​ശ്വ​ർ ഇ​ന്ന് അ​പ്പീ​ൽ ന​ൽ​കും.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യി​ൽ ആ​ണ് അ​പ്പീ​ൽ ന​ൽ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം എ​സി​ജെ​എം കോ​ട​തി തി​ങ്ക​ളാ​ഴ്ച രാ​ഹു​ലി​ന്‍റെ ജാ​മ്യ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. 14 ദി​വ​സ​ത്തേ​ക്കാ​ണ് രാ​ഹു​ൽ ഈ​ശ്വ​റി​നെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.

സൈ​ബ​ർ അ​ധി​ക്ഷേ​പ കേ​സി​ൽ പ്ര​തി​ച്ചേ​ർ​ക്ക​പ്പെ​ട്ട കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്ദീ​പ് വാ​ര്യ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. പ​രാ​തി​ക്കാ​രി​യെ തി​രി​ച്ച​റി​യു​ന്ന ത​ര​ത്തി​ൽ ഒ​രു ന​ട​പ​ടി​യും ത​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് സ​ന്ദീ​പി​ന്‍റെ വാ​ദം.

Latest News

Corehub Up